Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:41 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ 100 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന ചെയ്ത് ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയും. ദൈവിക് ഫൗണ്ടേഷനാണ് ഇവർ കോൺസൺട്രേറ്റർ സംഭാവന നൽകിയത്.

100 കോൺസെൻട്രേറ്ററുകൾ നൽകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ട്വിങ്കിൾ ഖന്ന സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. സംസ്ഥാനങ്ങളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ആവശ്യം വരുന്ന ഉപകരണമാണിത്.രക്തത്തിൽ ഓക്സിജൻ കുറവ് വരുന്ന രോഗികൾക്ക് തെറപ്പിക്കാവശ്യമായ ഒന്നാണിത്. അന്തരീക്ഷ വായുവിൽ നിന്ന് ഓക്സിജനെ മാത്രം വേർതിരിച്ചെടുക്കുന്ന സംവിധാനമാണ് ഓക്സിജൻ കോൺസൺട്രേറ്റർ.

കഴിഞ്ഞ വർഷം കൊവിഡ് ഒന്നാം തംരംഗം രൂക്ഷമായിരുന്ന സാഹചര്യത്തിൽ സഹായവുമായി അക്ഷയ് കുമാർ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടിയാണ് താരം സംഭാവന നൽകിയത്

Readers Comment

Add a Comment