Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:10 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും പണംവാരിപ്പടമായ ഷോലെയില്‍, കാലിയ എന്ന കൊള്ളക്കാരന്റെ വേഷത്തില്‍ കസറിയ വിജു ഖോട്ടെ അന്തരിച്ചു. 77 വയസ്സായിരുന്നു. മുംബൈയിലെ വസതിയില്‍ രാവിലെ 6.55 ന് ഉറക്കത്തിനിടെയായിരുന്നു അന്ത്യം.

രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിജു ഖോട്ടെ, മരണം ആശുപത്രിയിലാകരുതെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീട്ടിലേക്ക് മാറ്റുകയായിരുന്നു. അന്‍ദാസ് അപ്‌നാ ഹെ, ഖയാമത്ത് സെ ഖയാമത് തക്, വെന്റിലേറ്റര്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. ഹിന്ദിയിലും മറാഠിയിലുമായി മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.

ഷോലെയിലെ കാലിയയുടെ 'സര്‍ദാര്‍, മേംനെ ആപ്കാ നമക് ഖായാ ഹെ' എന്ന ഡയലോഗ് ഹിന്ദി സിനിമയിലെ എക്കാലത്തെയും ഏറ്റവും പ്രശസ്തമായ ഡയലോഗുകളിലൊന്നാണ്. 1993-ല്‍ വിജു ഖോട്ടെ അഭിനയിച്ച 'സബാന്‍ സംബാല്‍കെ' എന്ന ടെലിവിഷന്‍ പരമ്പരയും വന്‍ പ്രേക്ഷകപ്രീതി നേടിയിരുന്നു.

1968 ല്‍ പുറത്തിറങ്ങിയ അനോഖി രാത് ആണ് വിജു ഖോട്ടെ അഭിനയിച്ച ആദ്യചിത്രം. 1975 ല്‍ റിലീസ് ചെയ്ത ഷോലെയ്ക്കു പിന്നാലെ, 1980 ല്‍ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രമായ 'ഖുര്‍ബാനി'യിലും മികച്ച വേഷത്തില്‍ തിളങ്ങി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ജാനെ ക്യോം ദെ യാരോം' ആണ് തിയേറ്ററിലെത്തിയ അവസാന ചിത്രം. ബിജു ഖോട്ടെ എന്നായിരുന്നു ഈ ചിത്രത്തില്‍ വിജുവിന്റെ കഥാപാത്രത്തിന്റെ പേര്.

Readers Comment

Add a Comment