Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:17 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രേക്ഷകരുടെ മനം കവർന്ന വമ്പൻ ഹിറ്റായ തമിഴ് ചിത്രം ‘അന്യൻ’ ബോളിവുഡിലേയ്ക്ക്. റിലീസ് കഴിഞ്ഞ് 16 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം പുനരവതരിക്കാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംവിധായകനായ ശങ്കർ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ചിത്രത്തിൽ നായകനായെത്തുന്നത് ബോളിവുഡ് താരം റൺവീർ സിംഗാണ്‌.

അന്യനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സിനിമ ഹിന്ദിയിലാകും ചിത്രീകരിക്കുക. റീമേക്ക് എന്നതിനുപരി ഒഫീഷ്യൽ അഡാപ്‌റ്റേഷൻ ആണ് ഈ ചിത്രമെന്ന് ശങ്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു. പെൻ മൂവീസിൻറെ ബാനറിൽ ജയന്തിലാൽ ഗാഡയായിരിക്കും നിർമ്മാണം.2005 ലാണ് തെന്നിന്ത്യൻ താരം ചിയാൻ വിക്രം നായകനായി അന്യൻ പുറത്തിറങ്ങുന്നത്. ഏറെ പെട്ടെന്ന് തന്നെ പ്രേക്ഷക മനസിൽ ഇടം പിടിച്ച ചിത്രത്തിന് ഇപ്പോഴും കൾട്ട് പദവിയാണുള്ളത്. സൈക്കോളജിക്കൽ ത്രില്ലർ കാറ്റഗറിയിൽ പെടുന്ന ചിത്രം വിക്രമിന്റെ കരിയറിലെയും വമ്പൻ ഹിറ്റായിരുന്നു.

ഹാരിസ് ജയരാജിൻറെ പാട്ടുകളും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരുന്നു. ശങ്കറിൻറെ തന്നെ കഥയ്ക്ക് സംഭാഷണങ്ങൾ ഒരുക്കിയത് സുജാത ആയിരുന്നു. ആസ്‌കാർ ഫിലിംസിൻറെ ബാനറിൽ വി രവിചന്ദ്രൻ നിർമ്മിച്ച ചിത്രത്തിൻറെ ഛായാഗ്രഹണം രവി വർമ്മനും വി മണികണ്ഠനും ചേർന്ന് ആയിരുന്നു. പ്രഖ്യാപത്തിന് പിന്നാലെ ചിത്രത്തിന് മികച്ച പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമെന്ന നിലയിൽ ഒരുക്കപ്പെടുന്ന പുതിയ ചിത്രം ഇന്ത്യൻ ബോക്‌സ് ഓഫീസിനു തന്നെ മികച്ച പ്രതീക്ഷയുള്ള പ്രോജക്ട് ആയി മാറിയിരിക്കുകയാണ്.

Readers Comment

Add a Comment