Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:06 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിരവധി ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് രേഖ. സാമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ വ്യാജ മരണ വാർത്ത പ്രചരിക്കുന്ന പശ്ചാത്തതിൽ ഇത്തരം വാർത്തകൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് രേഖ.  

'നടി രേഖയുടെ മൃതദേഹമാണോ ഇത്?' എന്നുള്ളൊരു തലക്കെട്ട് നല്‍കി വെള്ളത്തുണിയില്‍ പൊതിഞ്ഞ ഒരു മൃതദേഹത്തിനൊപ്പം രജനീകാന്തിന്‍റെയും കമല്‍ഹാസന്‍റെയും ചിത്രങ്ങള്‍ നല്‍കിക്കൊണ്ടുള്ള ഒരു വ്യാജ വാര്‍ത്ത 'മീശ മച്ചാന്‍' എന്നൊരു യുട്യൂബ് ചാനല്‍ നല്‍കിയിതിനെതിരെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 17-ന് യൂട്യൂബിൽ അപ്‍ലോഡ് ചെയ്ത ഈ വീഡിയോ 10 ലക്ഷം പേരാണ് ഇതുവരെ കണ്ടിരിക്കുന്നതെന്നും താരം പറയുകയുണ്ടായി.

എന്‍റെ ഭര്‍ത്താവിന്‍റേയും മക്കളുടെയും ഒപ്പം സന്തോഷമായാണ് ഞാന്‍ കഴിയുന്നത്. എന്‍റെ വ്യക്തിജീവിതം ഏറെ മനോഹരമാണ്. എനിക്ക് ഇടയ്ക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ നന്നായി ചെയ്യുന്നു. നൂറു സിനിമകളിൽ ഇതിനകം അഭിനയിച്ചുകഴിഞ്ഞിട്ടുണ്ട്. ഇനിയുണ്ട് കുറെ ആഗ്രങ്ങള്‍. അത്തരത്തിലുള്ള എന്നെ ഇങ്ങനെ കൊന്ന് കര്‍പ്പൂരം കത്തിക്കണോ?, രേഖ രൂക്ഷമായി പ്രതികരിച്ചു

Readers Comment

Add a Comment