Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:06 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഫഹദ് ഫാസിലിനെ വിലക്കുമെന്ന് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ മുന്നറിയിപ്പ്. ഒടിടി ചിത്രങ്ങളിൽ ഇനി അഭിനയിച്ചാൽ വിലക്കിലേക്ക് നീങ്ങുമെന്നും ഫിയോക്ക് സൂചിപ്പിക്കുന്നു. തുടർച്ചയായി ഫഹദിന്റെ മൂന്ന് ചിത്രങ്ങൾ ഒടിടി റിലീസിനെത്തിയതാണ് ഫിയോക്കിനെ ചൊടിപ്പിച്ചത്.

ഒടിടിയോട് സഹകരിച്ചാൽ ഫഹദ് ഫാസിൽ ചിത്രങ്ങൾ ഇനി തിയേറ്റർ കാണില്ല. ഫിയോക്കിന്റെ പുതിയ ഭാരവാഹിയായി ചുമതലയെടുത്ത വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു യോഗത്തിലായിരുന്നു ഈ തീരുമാനം.സിയൂ സൂൺ, ഇരുൾ, ജോജി എന്നീ മൂന്ന് ചിത്രങ്ങളാണ് തുടർച്ചയായി ഫഹദ് ഫാസിലിന്റേതായി ഒടിടി റിലീസിനെത്തിയത്. സിയു സൂൺ, ജോജി എന്നീ ചിത്രങ്ങൾ ആമസോണിലും ഇരുൾ നെറ്റ്ഫ്‌ലിക്‌സിലുമാണ് റിലീസ് ചെയ്തത്.

ചർച്ചക്ക് ശേഷം നടൻ ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഫഹദ് ഫാസിലുമായി ഇക്കാര്യം ഫോണിൽ സംസാരിച്ചുവെന്നും വാർത്തകൾ പുറത്തുവരുന്നു. ശേഷം ഫിയോക്കുമായി ഫഹദ് ഫാസിൽ സംസാരിക്കുകയും ഒരു ധാരണയിലെത്തുകയും ചെയ്തതായി റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു.

Readers Comment

Add a Comment