Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:16 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിജെപിയുടെ എ പ്ലസ് മണ്ഡലമായ തിരുവനന്തപുരത്ത് കൃഷ്ണകുമാറായിരുന്നു സ്ഥാനാർത്ഥി എന്നാൽ കുടുംബം ഒന്നാകെ പ്രചാരണത്തിനായി ഇറങ്ങിയിരുന്നെങ്കിലും, മകൾ അഹാന കൃഷ്ണകുമാറിന് വോട്ട് ചെയ്തില്ല. ഇത് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായിരിക്കുകയാണ്. എന്നാൽ അതിന് കാരണം പറയുകയാണ് കൃഷ്ണകുമാർ. തനിക്കൊപ്പം പ്രചാരണത്തിനൊന്നും അവൾ വന്നിരുന്നില്ല. വിമർശനങ്ങലെ ഭയന്നായിരുന്നു മാറി നിന്നതെന്നായിരുന്നു കുറച്ച് ആളുകൾ പറഞ്ഞത്. അഹാന മുൻകൂട്ടി പ്ലാൻ ചെയ്ത യാത്രയിലായിരുന്നുവെന്ന് കൃഷ്ണകുമാർ പറഞ്ഞു.

മൂന്നാറിലും മറ്റ് വിനോദ സ്ഥലങ്ങളിലുമായി ഒരു ട്രിപ്പ് പ്ലാനറുടെ സഹായത്തോടെ അവധിക്കാല യാത്രയിലാണ് അഹാന. ഇതിന്റെ ചിത്രങ്ങളും കൃഷ്ണകുമാർ പങ്കുവെച്ചിട്ടുണ്ട്. മക്കൾ തന്നെ പ്രചാരണത്തിന് ശേഷം നന്നായി കളിയാക്കിയെന്ന് കൃഷ്ണകുമാർ പറയുന്നു. വാനില പോലെയിരുന്ന അച്ഛൻ ചോക്ലേറ്റ് പോലെയായെന്നായിരുന്നു പരിഹാസമെന്ന് കൃഷ്ണകുമാർ പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക വന്നത് മുതൽ പ്രചാരണം വളരെ വേഗമാണ് മുന്നോട്ട് പോയത്. രാവിലെ ഏഴ് മുതൽ പത്ത് വരെ നല്ല രസകരമായിരുന്നു ഓരോ കാര്യങ്ങളും. ഒരുപാട് വെയില് കൊണ്ടിട്ടുണ്ട്. അതുകൊണ്ടാണ് മക്കൾ ആ രീതിയിൽ തമാശ പറഞ്ഞത്. അതേസമയം താൻ ജയിക്കുമോ തോൽക്കുമോ എന്നത് ഒന്നുമല്ല വിഷയം. നാടിന് വേണ്ടി ഞാൻ തോറ്റാലും ജയിച്ചാലും നന്മകൾ ലഭിക്കും. കേന്ദ്ര സർക്കാർ അതിനായി കൂടെയുണ്ട്. നരേന്ദ്ര മോദിക്കൊപ്പം ഒരു വേദി പങ്കിടമെന്നത് വലിയ സ്വപ്‌നമായിരുന്നുവെന്നും കൃഷ്ണകുമാർ പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകളാണ് എന്റെ ആത്മവിശ്വാസം വർധിപ്പിച്ചത്. കടലിന്റെ മക്കളുടെ പ്രശ്‌നപരിഹാരത്തിന്റെ തുടക്കം മാത്രമാണിത്. വലിയതുറ മിനി ഹാർബറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം കൊടുത്ത് കഴിഞ്ഞു. 24 മണിക്കൂറിനകം രണ്ട് കേന്ദ്ര മന്ത്രിമാർ വലിയതുറ സന്ദർശിച്ചെന്നും പിന്നാലെ കർണാടക ഫിഷറീസ് മന്ത്രിയും വന്നുവെന്ന് കൃഷ്ണകുമാർ പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ വീടും കുട്ടികളുടെ വിദ്യാഭ്യാസവും മണ്ണെണ്ണ-ഡീസൽ സബ്‌സിഡി തുടങ്ങിയ പ്രശ്‌നങ്ങളുമെല്ലാം ചർച്ച ചെയ്തിട്ടുണ്ട്. കൂടുതൽ തീരുമാനങ്ങൾ പ്രധാനമന്ത്രിയിൽ നിന്നുണ്ടാവുമെന്നും കൃഷ്ണകുമാർ പറഞ്ഞു. നേരത്തെ താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയത് കാരണം മകൾ അഹാനയുടെ സിനിമാ അവസരങ്ങൾ വരെ നഷ്ടമാകുന്നതായി കൃഷ്ണകുമാർ പറഞ്ഞിരുന്നു. തന്നെ ഇതുകൊണ്ടൊന്നും തകർക്കാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കൃഷ്ണകുമാർ വിജയിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ ചില സർവേകളിൽ പ്രവചനമുണ്ടായിരുന്നു. കടുത്ത പ്രചതാരണം തന്നെയാണ് നടന്നത്. ത്രികോണ പോരാട്ടമാണ് മണ്ഡലത്തിൽ.

Readers Comment

Add a Comment