Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:03 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മമ്മൂട്ടിയുടെ വമ്പൻ ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. യൂട്യൂബിലൂടെയാണ് അത്യുഗ്രൻ ടീസർ റിലീസ് ചെയ്തിരിക്കുന്നത്.  ഒരിക്കൽ കണ്ടാൽ ഒരിക്കലും മറക്കാത്ത കാഴ്ച മാമാങ്ക മഹാമഹം കൺ നിറയെ കണ്ടോളൂ എന്ന ഡയലോഗിലാണ് ടീസർ ആരംഭിക്കുന്നത്. 

അസാധ്യ മെയ് വഴക്കത്തോടെ തികഞ്ഞ അഭ്യാസി ആയി ആണ് മെഗാതാരം മമ്മൂട്ടി ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. മലയാള സിനിമാ ചരിത്രത്തിൽ നാഴികക്കല്ലാകും ചിത്രമെന്ന സൂചന നൽകുന്നതനാണ് ത്രസിപ്പിക്കുന്ന രംഗങ്ങളുള്ള ടീസർ. ഉണ്ണി മുകുന്ദന്റെ മാസ്മരിക അഭ്യാസപ്രകടനങ്ങൾ ടീസറിലുണ്ട്. 

മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുമുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. കണ്ണൂര്‍,ഒറ്റപ്പാലം,കൊച്ചി, എറണാകുളം,വാഗമണ്‍ എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് നടന്നിട്ടുള്ളത്.

Readers Comment

Add a Comment