Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:10 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിന്ന രജനീകാന്തും സ്വന്തം പാർട്ടിയുണ്ടാക്കി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കമൽഹാസനും വോട്ട് രേഖപ്പെടുത്തി. ചെന്നൈയിലാണ്  സൂപ്പർസ്റ്റാറുകൾ വോട്ട്  രേഖപ്പെടുത്തിയത്. രജനീകാന്ത് ചെന്നൈയിലെ സ്റ്റെല്ല മാരീസിലെ പോളിംഗ് ബൂത്തിലും കമൽഹാസൻ തെയ്‌നാംപേട്ടിലെ പോളിംഗ് ബൂത്തിലുമാണ് വോട്ട് രേഖപ്പെടുത്തിയത്. മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനുമൊപ്പമാണ് കമൽഹാസൻ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. രോഗബാധിതനായതിനെ തുടർന്ന് നീണ്ട വിശ്രമത്തിന് ശേഷമാണ് സ്‌റ്റൈൽ മന്നൻ തമിഴ് ജനതയ്ക്ക് മുന്നിൽ വരുന്നത്.

സജീവ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമാണ് കമൽഹാസൻ ഇക്കുറി തെരഞ്ഞെുപ്പിനെ അഭിമുഖീകരിക്കുന്നത്. തമിഴ്‌നാട്ടിലെ ശക്തരായ ഡി.എം.കെയേയും എ.ഐ.എ.ഡി.എം.കെയേയും ഒരു പോലെ എതിർത്തു കൊണ്ടാണ് മക്കൾ നീതി മയ്യം എന്ന പേരിൽ ഉലകനായകൻ രംഗപ്രവേശനം ചെയ്തത്. 2018 ഫെബ്രുവരി 21നാണ് കമൽഹാസൻ പാർട്ടി രൂപീകരിച്ചത്.കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമൽഹാസൻ ജനവിധി തേടുന്നത്.

Readers Comment

Add a Comment