Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:17 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റോഷൻ ആൻഡ്രൂസിൻറെ സംവിധാനത്തിൽ ദുൽഖർ സൽമാൻ പൊലീസായെത്തുന്ന സല്യൂട്ടിലെ ടീസർ പുറത്തിറങ്ങി. ബോബി- സഞ്ജയ് കൂട്ടുകെട്ട് ഒരുക്കുന്ന തിരക്കഥയിൽ ഇതാദ്യമായാണ് ദുൽഖറും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്നത്. കോക്ക് ടെയിൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധയാകർഷിച്ച ഡയാന പെൻറിയാണ് നായിക. മനോജ് കെ. ജയൻ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, സായ് കുമാർ എന്നിവരും സല്യൂട്ടിൽ മുഖ്യതാരങ്ങളാകുന്നു.

തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് മലയാള ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. അസ്‍ലം പുരയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റർ ശ്രീകർ പ്രസാദാണ്. ദിലീപ് സുബ്ബരായനാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ദുൽഖർ സൽമാൻറെ വേഫെയറർ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.

Readers Comment

Add a Comment