Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:07 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ധീയും അറിവും ചേർന്ന് ആലപിച്ച എൻജോയ് എൻജാമി നവമാധ്യമങ്ങളിൽ ട്രെൻറിങ്ങിലാണ്. സന്തോഷ് നാരായണൻ നിർമിച്ച മ്യൂസിക്കൽ ആൽബം അവതരണത്തിലും അർഥതലങ്ങളിലും ശ്രദ്ധ നേടുകയും ചെയ്‌തു.ഇപ്പോഴിതാ, ധനുഷിൻറെ കർണൻ ചിത്രത്തിലൂടെ ധീ- സന്തോഷ് നാരായണൻ കൂട്ടുകെട്ട് വീണ്ടുമെത്തുകയാണ്. സന്തോഷ് നാരായണൻ സംഗീത സംവിധാനം ചെയ്‌ത ചിത്രത്തിലെ "ഉട്രാദീങ്ക" എന്ന ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ലിറിക്കൽ വീഡിയോയിലും ധീയുടെ സാന്നിധ്യമുണ്ട്. സന്തോഷ് നാരായണനും മകളും ഗായികയുമായ ധീയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നതും. കർണൻ ചിത്രത്തിൻറെ സംവിധായകൻ മാരി സെൽവരാജാണ് പാട്ടിൻറെ വരികൾ എഴുതിയിരിക്കുന്നത്.ധനുഷിൻറെ നായികയായി രജിഷ വിജയനും കൂടാതെ, യോഗി ബാബു, നടരാജ്, ലാൽ എന്നിവരും അണിനിരക്കുന്ന തമിഴ് ചിത്രം നിർമിക്കുന്നത് കലൈപുലി എസ്. തനുവാണ്. ആശിർവാദ് സിനിമാസാണ് കർണൻ ചിത്രത്തെ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. അടുത്ത മാസം ഒമ്പതിനാണ് റിലീസ്.

Readers Comment

Add a Comment