Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നയൻതാരയ്ക്കെതിരെ വീണ്ടും മോശം പരാമർശവുമായി തമിഴ് നടൻ രാധ രവി. നേരത്തെയും നയൻതാരയ്ക്കെതിരെ അദ്ദേഹം നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. രണ്ട് വർഷം മുൻപ് നടന്ന സംഭവത്തിന് ശേഷം ഇപ്പോൾ ബിജെപി തിരഞ്ഞെടുപ്പ് പ്രചരണ വേദിയിലാണ് നയൻതാരയ്ക്കെതിരെ വീണ്ടും രാധ രവി രംഗത്തെത്തിയത്. ഡിഎംകെ നേതാവ് സ്റ്റാലിന്റെ മകനും സിനിമ താരവുമായ ഉദയനിധി സ്റ്റാലിനുമായി ബന്ധപ്പെടുത്തിയായിരുന്നു രാധ രവി നയൻതാരയെ അപമാനിച്ചത്.
നേരത്തെ മറ്റൊരു രാഷ്ട്രിയ പാർട്ടിയുടെ ഭാഗമായി പ്രവർത്തിച്ച താൻ എന്തുകൊണ്ട് പാർട്ടി വിട്ടു എന്നതിനെ ന്യായികരിക്കുന്നതിനിടെയാണ് രാധ രവിയുടെ അപകീർത്തികരമായ പരാമർശം. "നയൻതാരയെ കുറിച്ച് ഞാൻ മോശമായി സംസാരിച്ചു എന്നും, സ്ത്രീകളെ കുറിച്ച് മോശമായി സംസാരിച്ച ഞാൻ പാർട്ടിയിൽ തുടരാൻ യോഗ്യനല്ല എന്നും അവർ പറഞ്ഞു. നിങ്ങളാരാണ് എന്നെ പുറത്താക്കാൻ, ഞാൻ തന്നെ പുറത്ത് പോകുകയാണ്. നയൻതാര നിങ്ങളുടെ പാർട്ടിയിൽ ആരാണ്. ഉദയനിധിയുമായി നയൻതാരയ്ക്ക് സ്വകാര്യ ബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കെന്താണ്," എന്നായിരുന്നു പ്രസംഗത്തിനിടെ രാധ രവി പറഞ്ഞത്. രണ്ട് വർഷം മുൻപ് നയൻതാര പ്രധാന വേഷത്തിലെത്തിയ ഒരു സിനിമയുടെ പ്രെമോഷൻ പരിപാടിക്ക് അവർ എത്തിയിരുന്നില്ല. ഇതിൽ പ്രകോപിതനായിട്ടാണ് അതേ വേദിയിൽ സിനിമയിൽ മറ്റൊരു വേഷം ചെയ്ത രാധ രവി മോശം പരാമർശം നടത്തിയത്. ഇത് വലിയ വിവാദങ്ങൾക്കും കാരണമായിരുന്നു. സിനിമ രംഗത്ത് നിന്നും രാഷ്ട്രിയ-സാമൂഹിക രംഗത്തുനിന്നും രാധ രവിക്ക് വലിയ വിമർശനങ്ങൾ കേൾക്കേണ്ടിയും വന്നിരുന്നു.
എന്നാൽ സംഭവം വളച്ചൊടിച്ചതാണ് എന്ന നിലപാടാണ് പിന്നീട് രാധ രവി സ്വീകരിച്ചത്. നയൻതാരയെക്കുറിച്ച താൻ മോശമായി ഒന്നും പറഞ്ഞട്ടില്ലെന്നായിരുന്നു രാധ രവിയുടെ വാദം. എന്നാൽ വീണ്ടും വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് രാധ രവി. 2019 ൽ തന്നെ കുറിച്ച് മോശമായി രാധ രവി സംസാരിച്ചപ്പോൾ നയൻതാര പറഞ്ഞത്, അവർക്കും ജന്മം നൽകിയത് ഒരു സ്ത്രീ ആണെന്ന് ഓർമപ്പെടുത്താൻ ആഗ്രഹിയ്ക്കുന്നു എന്നാണ്. അവരുടെ കുടുംബത്തിലെ എല്ലാ സ്ത്രീകളോടും എനിക്ക് സഹതാപം തോന്നുന്നുവെന്നുമായിരുന്നു നയൻതാരയുടെ പ്രതികരണം.
30.82°C








