Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:18 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പട്ടരുടെ മട്ടൻ കറി എന്ന സിനിമയ്ക്കെതിരെ കേരള ബ്രാഹ്മണ സഭ (ഓൾ കേരള ബ്രാഹ്മിൺസ് അസോസിയേഷൻ). ചിത്രത്തിൻ്റെ പേര് ബ്രാഹ്മണരെ അപമാനിക്കുന്നതാണെന്ന് കേരള ബ്രാഹ്മണ സഭ പറയുന്നു. ചിത്രത്തിൻ്റെ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് പ്രസിഡൻ്റ് കരിമ്പുഴ രാമൻ സെൻസർ ബോർഡിനു കത്തയച്ചു. കത്ത് നിലവിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. 

പട്ടർ എന്ന പേരു തന്നെ ബ്രാഹ്മണരെ അപമാനിക്കുന്നതാണെന്ന് കേരള ബ്രാഹ്മണ സഭ പറയുന്നു. ബ്രാഹ്മണർ സസ്യാഹാരികൾ ആയതുകൊണ്ട് തന്നെ പട്ടരിനൊപ്പം മട്ടൺ കറി എന്ന വാക്ക് ഉപയോഗിക്കുന്നത് ബ്രാഹ്മണരെ അപമാനിക്കാനാണ്. അതിനാൽ ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകരുതെന്നും നൽകിയെങ്കിൽ അത് റദ്ദാക്കണം എന്നുമാണ് ആവശ്യം.
 അതേസമയം, ചിത്രത്തിൻ്റെ പേര് പിൻവലിച്ചെന്ന് ചിത്രത്തിൻ്റെ സംവിധായകൻ അർജുൻ ബാബു അറിയിച്ചു.  


പ്രശ്നങ്ങളിൽ അങ്ങനെ പ്രതികരിക്കാത്ത ഒരു വിഭാഗമാണ് തങ്ങൾ എന്ന് ബ്രാഹ്മണ സഭ ജനറൽ സെക്രട്ടറി എൻവി ശിവരാമകൃഷ്ണൻ പറഞ്ഞു. ആർക്കും എന്തും പറയാമെന്ന സ്ഥിതി ആയിരിക്കുന്നു എന്ന് തോന്നിയതിനാലാണ് കത്തയച്ചത്. സെൻസർ ബോർഡുമായി സംസാരിച്ചിരുന്നുവെന്നും  ബ്രാഹ്മണ സഭ ജനറൽ സെക്രട്ടറി എൻവി ശിവരാമകൃഷ്ണൻ പറയുന്നു. 

കാസ്കേഡ് ആഡ് ഫിലിംസിൻ്റെ ബാനറിൽ ബ്ലാക്ക് മുൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന സിനിമയാണ് പട്ടരുടെ മട്ടൻ കറി. അർജുൻ ബാബു ആണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും. നരാഗേഷ് വിജയ് ക്യാമറ കൈകാര്യം ചെയ്യും. നവാഗതനായ സുഖോഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ നിർമാതാവുക് സുഘോഷ് തന്നെ ആണ്. ആനന്ദ് വിജയ്, സുമേഷ്, നിഷ, രേഷ്മ മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Readers Comment

Add a Comment