Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:18 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ദേശീയ പുരസ്‌കാര ജേതാവായ തമിഴ് സംവിധായകൻ എസ്.പി. ജനനാഥൻ (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച്ച രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രണ്ട് ദിവസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വീട്ടിൽ അബോധാവസ്ഥയിൽ കണ്ട് സംവിധാന സഹായികളാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വിജയ് സേതുപതി മുഖ്യവേഷത്തിലെത്തുന്ന ‘ലാഭം’ എന്ന സിനിമയാണ് ഇപ്പോൾ സംവിധാനം ചെയ്യുന്നത്. ഇതിന്റെ എഡിറ്റിങ് ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയി ദീർഘനേരമായിട്ടും മടങ്ങി വരാതിരുന്നതോടെ സഹായികൾ അന്വേഷിച്ചെത്തിയപ്പോഴാണ് വീട്ടിൽ അബോധാവസ്ഥയിൽ കണ്ടത്. ജനനാഥന്റെ ആദ്യസിനിമയായ ‘ ഇയർക്കൈ’ 2003-ൽ തമിഴിലെ മികച്ച ഫീച്ചർ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ‘ ഇ’ , ‘ പേരാൺമൈ’ , ‘ പുറമ്പോക്ക് എങ്കിറ പൊതുവുടമൈ’ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ.

Readers Comment

Add a Comment