Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:17 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൻറെ ആശയങ്ങളും പദ്ധതികളും ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ തട്ടിയെടുക്കുകയാണെന്നു മക്കൾ നീതി മയ്യം പ്രസിഡൻറും നടനുമായ കമൽഹാസൻ. വീട്ടമ്മമാർ‌ക്ക് 1000 രൂപ പ്രതിമാസം ശമ്പളം നൽകുമെന്ന് പ്രഖ്യാപിച്ചത് ഞാനാണ്. അതിനു പകരം റേഷൻകാർഡ് ഉടമകളായ വീട്ടമ്മമാർക്ക് 1000 രൂപ നൽകുമെന്നു ദർശനരേഖയിറക്കി സ്റ്റാലിൻ.

50 ലക്ഷം തൊഴിലവസരം, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പിന്നാക്കക്കാരുടെ പുരോഗതി തുടങ്ങിയവയെല്ലാം എൻറെ പദ്ധതികളാണ്. ഇവയെല്ലാം സ്റ്റാലിൻ ഡിഎംകെയുടേതായി അവതരിപ്പിക്കുകയാണെന്നും കമൽഹാസൻ ആരോപിച്ചു. കഴിഞ്ഞദിവസം ട്രിച്ചിയിൽ പാർട്ടിയുടെ 10 വർഷത്തെ ദർശന രേഖ പുറത്തിറക്കിയപ്പോഴാണ് സ്റ്റാലിൻ വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ നൽകുമെന്നു പ്രഖ്യാപിച്ചത്.

Readers Comment

Add a Comment