Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:38 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിരവധി ദേശീയ-അന്തർദേശീയ അവാർഡുകൾ നേടിയ ഹ്രസ്വ ചിത്രം ‘ഹോളി കൗ’ റിലീസിനൊരുങ്ങുന്നു. ചലച്ചിത്ര പ്രവർത്തകയും സോഷ്യൽ ആക്റ്റിവിസ്റ്റുമായ വനിതാ സംവിധായിക ഡോ. ജാനറ്റ് ജെ കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വചിത്രം ഈ മാസം 5 നാണ് റിലീസ് ചെയ്യുന്നത്. ദൈവിക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. ബിജു കെ ആർ ആണ് ഹോളി കൗവ് നിർമ്മിച്ചിരിക്കുന്നത്.

ഡോ. ജാനറ്റ് തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു സ്ത്രീയുടെ ജീവിതത്തിലൂടെയാണ് ഹോളി കൗവിന്റെ കഥ വികസിക്കുന്നത്. നിഗൂഢതകളും ആകുലതകളും നിറഞ്ഞ സ്ത്രീ സമൂഹത്തിന്റെ ആത്മാവിലേക്കുള്ള ഒരു തീർത്ഥ യാത്രയാണ് ഹോളി കൗ എന്ന് സംവിധായിക ഡോ. ജാനറ്റ് പറഞ്ഞു.റെഡ് കാർപ്പെറ്റ്, ദി ഡേ റിപ്പീറ്റ്‌സ്, ഗ്രീൻ ഗ്ര്യൂ , ഹൊറർ ഡോക്യുമെന്ററിയായ രാമേശ്വരി, വിൻഡോ ട്വന്റി 20 എന്നീ ഡോക്യുമെന്ററികളും ജാനറ്റ് ഒരുക്കിയ ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

Readers Comment

Add a Comment