Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:06 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിജേഷ് മണി സംവിധാനം ചെയ്‍ത ഇന്ത്യൻ ചിത്രമായ മ് (ദ സൌണ്ട് ഓഫ് പെയ്‍ൻ) ഓസ്‍കർ മത്സരത്തിന്. ചിത്രത്തിലെ നായകകഥാപാത്രമായ ആദിവാസ യുവാവായി അഭിനയിച്ചിരിക്കുന്നത് ഐ എം വിജയനാണ്. പ്രകാശ് വാടിക്കലാണ് ചിത്രത്തിൻറെ തിരക്കഥാകൃത്ത്. മെയിൻ ഫിലിം കാറ്റഗറിയിൽ മികച്ച ചിത്രം എന്ന വിഭാഗത്തിലാണ് ഓസ്‍കറിൽ മത്സരിക്കുന്നത്.

തേൻ ശേഖരണം ഉപജീവന മാർഗമാക്കിയ കുറുമ്പ ഗോത്രത്തിൽപെട്ട ഒരു ആദിവാസി കുടുംബനാഥൻ പാരിസ്ഥിതിക പ്രശ്‍നങ്ങൾ കാരണം ബുദ്ധിമുട്ടുന്നതാണ് സിനിമയുടെ പ്രമേയം. വനത്തിൽ നിന്ന് തേൻ കിട്ടുന്നത് കുറയുന്നു. ഒടുവിൽ പ്രതിസന്ധികളോട് അദ്ദേഹം പോരാടുകയുമാണ്.

കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പാരിസ്ഥിതിക പ്രശ്‍നങ്ങളാണ് സിനിമയിൽ ചർച്ച ചെയ്യുന്നത്. അയ്യപ്പനും കോശിയിലൂടെ ശ്രദ്ധേയയായ നഞ്ചമ്മ ചിത്രത്തിന് വേണ്ടി വരികൾ എഴുതുകയും പാടുകയും ചെയ്‍തിട്ടുണ്ട്. സോഹൻ റോയ് ആണ് ചിത്രത്തിൻറെ നിർമാതാവ്.

Readers Comment

Add a Comment