Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:51 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഞ്ജു വാര്യരെ നായികയാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം പ്രതി പൂവൻ കോഴിയിൽ സംവിധായകൻ തന്നെ വില്ലൻ വേഷത്തിലെത്തും. ആന്റപ്പൻ എന്ന കഥാപാത്രമായാണ് റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ എത്തുക. 

എട്ടു ദിവസത്തെ അഭിനയത്തിന് സിനിമാ താരങ്ങൾ ഭീമമായ തുക പ്രതിഫലമായി ആവശ്യപ്പെട്ടത് കൊണ്ടാണ് വേഷം ഏറ്റെടുത്തതെന്ന് റോഷൻ വ്യക്തമാക്കി. നേരത്തെ ആക്ഷൻ ഹീറോ ബിജുവിൽ റോഷൻ ആൻഡ്രൂസിനെ അഭിനയിക്കാൻ ക്ഷണിച്ചിരുന്നെങ്കിലും അത് സാധ്യമാകാതെ പോകുകയായിരുന്നു. 

ചിത്രത്തിന്റെ തിരക്കഥാകൃത്ത്  ഉണ്ണി ആർ ആണ് പ്രതി പൂവൻ കോഴിയിൽ അഭിനയിക്കണമെന്ന് നിർബന്ധിച്ചതെന്ന് റോഷൻ ആൻഡ്രൂസ് പറഞ്ഞു. ഹൗ ഓൾഡ് യുവിന് ശേഷം മഞ്ജു വാര്യരും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഉണ്ണി ആർ ആണ്. ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രം അടുത്ത ജനുവരിയിൽ തിയേറ്ററുകളിലെത്തും.

Readers Comment

Add a Comment