Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:17 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിനിമയിലേയ്ക്ക് തിരിച്ചു വരുന്ന എന്ന വാർത്തകൾ തള്ളി നടി ശാലിനി. സിനിമയിലേക്ക് ഇനിയൊരു മടങ്ങി വരവ് സാധ്യമല്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. സിനിമയിലേയ്ക്ക് മടങ്ങി വരിക പ്രയാസകരമായ കാര്യമാണ്. പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന ഭർത്താവും സ്‌കൂളിൽ പോകുന്ന രണ്ടു കുഞ്ഞുങ്ങളും ഉണ്ട്.

പല നടിമാരും മക്കൾ ജനിച്ച ശേഷവും സിനിമയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. അവരോടെനിക്ക് ബഹുമാനമാണ്. പക്ഷേ എന്നെ കൊണ്ട് അത് സാധ്യമാകുമെന്ന് പ്രതീക്ഷയില്ല. കാരണം അത് കുടുംബ ജീവിതത്തെ ബാധിക്കാൻ ഇടയുണ്ടെന്നും ശാലിനി കൂട്ടിച്ചേർത്തു. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ ശെൽവത്തിൽ ശാലിനി അഭിനയിക്കുന്നുണ്ടെന്ന് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം നിഷേധിച്ചു കൊണ്ടാണ് ശാലിനി തിരിച്ചു വരവിനില്ലെന്ന് വ്യക്തമാക്കിയത്.ബാലതാരമായും നായികയായും ഒരുപോലെ തിളങ്ങിയ താരമായിരുന്നു ശാലിനി. പിന്നീട് നായികയായപ്പോൾ അതിലേറെ സ്വീകരണമായിരുന്നു ശാലിനിക്ക് ലഭിച്ചത്. നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളത്തിൽ അനിയത്തിപ്രാവ്, തമിഴിൽ അലൈപായുതേ എന്നീ രണ്ട് ചിത്രങ്ങൾ മാത്രം മതി ശാലിനി എന്ന നടിയെ ഓർമിക്കാൻ. പിന്നീട് സൂപ്പർതാരം അജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമക്ക് ഇടവേള നൽകുകയായിരുന്നു നടി.

Readers Comment

Add a Comment