Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മോഹൻലാലിൻറെ മകൾ വിസ്മയയുടെ കവിതാ സമാഹാരത്തിന് ആശംസകൾ അറിയിച്ച് അമിതാഭ് ബച്ചൻ. ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന വിസ്മയയുടെ പുസ്തകം പങ്കുവച്ചാണ് ബിഗ് ബി ആശംസ അറിയിച്ചത്. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേർത്തുളളതാണ് പുസ്തകം. മോഹൻലാൽ, മലയാളത്തിൻറെ സൂപ്പർസ്റ്റാർ, ഞാനേറെ ആരാധിക്കുന്ന വ്യക്തി, എനിക്കൊരു പുസ്തകം അയച്ചു തന്നു.
ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്, എഴുതിയിരിക്കുന്നതും ഇല്ല്യുസ്ട്രേഷനും അദ്ദേഹത്തിൻറെ മകൾ വിസ്മയ. കവിതകളുടെയും ചിത്രങ്ങളുടെയും വളരെ ക്രിയാത്മവും ഹൃദയസ്പർശിയുമായ യാത്ര. കഴിവ് പാരമ്പര്യമാണ്. എൻറെ ആശംസകൾ- ബച്ചൻ ട്വിറ്ററിൽ കുറിച്ചു.
മകളുടെ പുസ്തകത്തെക്കുറിച്ച് എഴുതാൻ സമയം കണ്ടെത്തിയ ബച്ചന് മോഹൻലാൽ നന്ദി കുറിച്ചിട്ടുമുണ്ട്. അഭിനന്ദനം താങ്കളിൽ നിന്നാകുമ്പോൾ അത് ഏറ്റവും ഉന്നതങ്ങളിൽ നിന്ന് കിട്ടുന്നതാണ് എന്നാണ് മോഹൻലാലിൻറെ ട്വീറ്റ്.
23.68°C








