Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:08 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തലശ്ശേരി പതിപ്പിന് നാളെ തുടക്കമാകും. പ്രതിനിധികൾക്കുള്ള കൊവിഡ് പരിശോധനയും പാസ് വിതരണവും പുരോഗമിക്കുകയാണ്. ചലച്ചിത്രോത്സവം അഞ്ച് ദിവസം നീണ്ടു നിൽക്കും.സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഓൺലൈനായി മേള ഉദ്ഘാടനം ചെയ്യും.

തലശേരി എ.വി.കെ. നായർ റോഡിലെ ലിബർട്ടികോംപ്ലക്‌സിലുള്ള അഞ്ച് തിയറ്ററുകളിലും മഞ്ഞോടിയിലെ ലിബർട്ടി മൂവീ ഹൗസിലുമാണ് പ്രദർശനമുണ്ടാവുക.ബോസ്‌നിയൻ വംശഹത്യയുടെ അണിയറക്കാഴ്ചകൾ ആവിഷ്‌കരിച്ച ‘ക്വൊവാഡിസ് ഐഡ’യാണ് ഉദ്ഘാടനച്ചിത്രം .

മുഖ്യവേദിയായ ലിബർട്ടി കോംപ്ലക്‌സിൽ എക്‌സിബിഷൻ, ഓപ്പൺ ഫോറം എന്നിവയുമുണ്ടാകും. 46 രാജ്യങ്ങളിൽ നിന്നുള്ള എൺപത് സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. ചുരുളി, ഹാസ്യം എന്നീ രണ്ട് മലയാള ചിത്രങ്ങൾ ഉൾപ്പെടെ പതിനാല് ചിത്രങ്ങളാണ്മത്സരവിഭാഗത്തിലുള്ളത്.കൊവിഡിന്റെ പശ്ചാത്തലത്തിൽ 1500 പേർക്കാണ് ഡെലിഗേറ്റ് പാസ് വിതരണം ചെയ്യുന്നത്. ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെങ്കിൽ മാത്രമേ ഇവർക്ക് പാസ് അനുവദിക്കുകയുള്ളു. 

Readers Comment

Add a Comment