Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:41 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഞ്ജു വാര്യരും സണ്ണി വെയ്‌നും ഒന്നിക്കുന്ന ചതുർമുഖത്തിൻറെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ഒരു ഹൊറർ ത്രില്ലർ ആണ് ചിത്രം. രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ ഹൊറർ പ്രോജക്റ്റെന്ന വിശേഷണത്തോടെ കുഞ്ചാക്കോ ബോബനാണ് മോഷൻ പോസ്റ്റർ പങ്കുവെച്ചത്. ജിസ്ടോംസ് മൂവീസിൻറെ ബാനറിൽ ജിസ്സ് ടോംസും ജസ്റ്റിൻ തോമസും ചേർന്നാണ് നിർമ്മിക്കുന്നത്.

ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. മഞ്ജു വാര്യരും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ ലളിതം സുന്ദരം റിലീസിന് തയ്യാറെടുക്കുകയാണ്.ചിത്രം സംവിധാനം ചെയ്യുന്നത് നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യരാണ്. 2020 ഫെബ്രുവരിയിലാണ് ലളിതം സുന്ദരം ചിത്രീകരണം ആരംഭിച്ചതെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവയ്‌ക്കേണ്ടി വന്നു. ലോക്ക് ഡൗൺ പ്രതിസന്ധിക്ക് ശേഷം ഷൂട്ടിംഗ് പൂർത്തിയാക്കി.

 

 

 

Readers Comment

Add a Comment