Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:19 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടൻ മോഹൻ ലാലിനെതിരെ കേരള ഫിലിം ചേംബർ. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻ ലാൽ ചിത്രമായ ദൃശ്യം2 തിയറ്റർ റിലീസിന് അനുവദിക്കില്ലെന്നാണ് ഫിലിം ചേംബർ പ്രഖ്യാപിച്ചിരിക്കുന്നത്. ഒടിടിയ്ക്ക് ശേഷം ചിത്രം തിയറ്റർ റിലീസാകാമെന്ന് ആരും പ്രതീക്ഷിക്കണ്ടെന്നും മോഹൻ ലാലിനു മാത്രമായി പ്രത്യേക പരിഗണന നൽകാനാവില്ലെന്നും ഫിലിം ചേംബർ പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. സൂപ്പർ താരത്തിനോ സൂപ്പർ നിർമാതാവിനോ പ്രത്യേക ഇളവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുവർഷ ദിനത്തിലാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒടിടി റിലീസായിരിക്കുമെന്ന് സംവിധായകൻ പ്രഖ്യാപിച്ചത്. ഇതിനെതിരെ തിയറ്റർ ഉടമകൾ രംഗത്ത് വന്നെങ്കിലും നിർമാതാവും അണിയറ പ്രവത്തകരും തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഫിലിം ചേംബറിന്റെ പുതിയ പ്രഖ്യാപനം.

Readers Comment

Add a Comment