Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:13 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിയറ്ററുകളിൽ എത്തിയ മലയാള ചിത്രം വെള്ളത്തിന്റെ വ്യാജപതിപ്പ് സമൂഹമാധ്യമങ്ങളിലൂടെ ഡൗൺലോഡ് ചെയ്തു പ്രചരിപ്പിച്ച കേസിലെ അന്വേഷണം ക്രൈംബ്രാഞ്ച് ഊർജ്ജിതമാക്കി. അതേസമയം, ചിലർ നിർമാതാക്കളുടെ അക്കൗണ്ടിൽ ടിക്കറ്റ് തുക നിക്ഷേപിച്ചതായാണ് പുതിയ വാർത്ത. തീയേറ്ററിൽ തന്നെ കാണേണ്ട സിനിമ ഡൗൺലോഡ് ചെയ്ത് കണ്ടതിൽ ക്ഷമ ചോദിച്ചായിരുന്നു പണം അക്കൗണ്ടിലിട്ടത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ ടെലിഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ചിത്രം എത്തിയിരുന്നു. തുടർന്ന് നിർമാതാവ് രഞ്ജിത് മണമ്പറക്കാട്ട് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുന്നത്. ചിലർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഫ്രണ്ട്‌ലി പ്രോഡക്ഷൻസിന്റ ബംനറിൽ ജോസ്‌ക്കുട്ടി മഠത്തിൽ, രഞ്ജിത് മണബ്രക്കാട്ട്, യദു കൃഷ്ണ എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചത്.

Readers Comment

Add a Comment