Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:06 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 തിരുവനന്തപുരത്ത് നടക്കുന്ന ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ സിനിമകൾ കാണാനെത്തുന്ന ഡെലിഗേറ്റുകൾക്കുള്ള സീറ്റ് റിസർവേഷൻ രാവിലെ ആറ് മുതൽ ആരംഭിക്കും. തിയേറ്ററുകളിലെ സീറ്റുകളുടെ ബുക്കിങ് പൂർത്തിയാകുന്നത് വരെ റിസർവേഷൻ ചെയ്യാം. registration.iffk.in എന്ന വെബ്സൈറ്റ് വഴിയും ചലച്ചിത്ര അക്കാദമിയുടെ ഐഎഫ്എഫ്കെ എന്ന ആപ്പ് വഴിയും സീറ്റുകൾ റിസർവ് ചെയ്യാം. ചിത്രങ്ങളുടെ പ്രദർശനത്തിന് ഒരു ദിവസം മുമ്പേ ആരംഭിക്കുന്ന റിസർവേഷൻ പ്രദർശനത്തിന് ഒരു മണിക്കൂർ മുമ്പ് അവസാനിക്കും. മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യുന്നവർക്ക് മാത്രമെ തിയേറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ. സീറ്റ് നമ്പർ ഇ മെയിലായും എസ്.എം.എസ് ആയും ഡെലിഗേറ്റുകൾക്ക് ലഭ്യമാക്കും. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തെർമൽ സ്‌കാനിങ്ങിന് ശേഷം മാത്രമേ ഡെലിഗേറ്റുകളെ തിയേറ്ററുകളിലേക്ക് പ്രവേശിപ്പിക്കൂ.

Readers Comment

Add a Comment