Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:20 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അഭയ കേസുമായി ബന്ധപ്പെട്ട് വർത്തകളിലിടം പിടിച്ച സാമൂഹ്യപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു. അഭയകേസിന്റെ നാൾവഴികളായിരിക്കും സിനിമയുടെ പ്രമേയം. രാജസേനൻ സംവിധാനം ചെയ്യാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നാല് മാസത്തിനുള്ളിൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്. സിനിമയിലെ അഭിനേതാക്കൾ ആരൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ജോമോൻ പുത്തൻപുരയ്‍ക്കലിന്റെ വേഷത്തിൽ ആരായിരിക്കും എത്തുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സമൂഹം നേരിട്ട് മനസിലാക്കിയ ഒരു സംഭവം സിനിമയാക്കുമ്പോഴുള്ള വെല്ലുവിളിയുണ്ടാകും. അഭയ കേസിലെ സമകാലീന സംഭവവികാസങ്ങൾ അടക്കം സിനിമയുടെ പ്രമേയമാകുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. സിസ്റ്റർ അഭയ 1992ലാണ് കൊല്ലപ്പെട്ടത്. നീണ്ട നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ 2020ലാണ് കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിക്കും തിരുവനന്തപുരം സിബിഐ കോടതി ശിക്ഷവിധിച്ചത്.

Readers Comment

Add a Comment