Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംവിധായകൻ ജയരാജിൻറെ നേതൃത്വത്തിലുള്ള പുതിയ ഒടിടി പ്ലാറ്റ് ഫോം എം ടി വാസുദേവൻ നായർ ഓൺലൈനായി ഉദ്ഘാടനം ചെയ്‍തു. റൂട്ട്സ് എന്ന ഈ ഒടിടി പ്ലാറ്റ് ഫോമിലൂടെ ലോക് ക്ലാസിക് ചിത്രങ്ങളും മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകളും കാഴ്‍ചക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. കാളിദാസ് ജയറാമിനെ നായകനാക്കി ജയരാജ് ഒരുക്കിയ ചിത്രം ബാക്പാക്കേഴ്‍സ് ഫെബ്രുവരി 5ന് റൂട്ട്സ് പ്ലാറ്റഫോമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും.
റെയ്‍ൻ ഇന്റർനാഷൺ നേച്ചർ ഫിലിം ഫെസ്റ്റിവൽ എന്ന പേരിൽ ജയരാജ് പരിസ്ഥിതി ചലച്ചിത്രോത്സവവും നടത്താറുണ്ട്. ‘നിറയെ തത്തകളുള്ള മരം’ എന്ന സിനിമയാണ് ജയരാജ് ഏറ്റവും ഒടുവിൽ പൂർത്തിയാക്കിയ സിനിമ. നവരസ പരമ്പരയുടെ ഭാഗമായി ജയരാജ് സംവിധാനം ചെയ്‍ത ഹാസ്യം ഇത്തവണത്തെ ഐഎഫ്എഫ്‍കെയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഹരിശ്രീ അശോകൻ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
23.68°C








