Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:03 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. എഗ്മോർ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ശങ്കറിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ശങ്കർ സംവിധാനം ചെയ്ത എന്തിരൻ എന്ന സിനിമ കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വാറണ്ട്. 2010ൽ പുറത്തിറങ്ങിയ ചിത്രം ജിഗുബ എന്ന തൻ്റെ ചെറുകഥ കോപ്പിയടിച്ചതാണെന്ന അരുൺ തമിഴ്നാടൻ്റെ പരാതിയിന്മേൽ പലതവണ ശങ്കറിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, അപ്പോഴൊന്നും ശങ്കർ കോടതിയിൽ ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് കോടതി ജാമ്യമില്ലാ വാരണ്ട് പുറപ്പെടുവിച്ചത്.

1996ൽ താൻ പ്രസിദ്ധീകരിച്ച ജിഗുബ എന്ന കഥ കോപ്പിയടിച്ചാണ് ശങ്കർ എന്തിരൻ സിനിമ ഉണ്ടാക്കിയതെന്നായിരുന്നു അരുണിൻ്റെ പരാതി. 2007ൽ ധിക് ധിക് ദീപിക ദീപിക എന്ന പേരിൽ ഈ കഥ ഒരു നോവൽ രൂപത്തിൽ വീണ്ടും പ്രസിദ്ധീകരിച്ചു. എന്തിരൻ സിനിമ റിലീസായതിനു പിന്നാലെ തൻ്റെ ഈ കഥ കോപ്പിയടിച്ചാണ് സിനിമ ഉണ്ടാക്കിയതെന്ന് അരുൺ കേസ് നൽകുകയായിരുന്നു. വർഷങ്ങളായി ഈ കേസ് നടക്കുകയാണ്.2010 ഒക്ടോബർ ഒന്നിനാണ് എന്തിരൻ റിലീസായത്. ഏറ്റവും കൂടുതൽ പണം വാരിയ ഇന്ത്യൻ സിനിമ എന്ന റെക്കോർഡും രണ്ട് ദേശീയ പുരസ്കാരങ്ങളും സിനിമ സ്വന്തമാക്കിയിരുന്നു. 

Readers Comment

Add a Comment