Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:13 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 നീണ്ട 10 മാസങ്ങൾക്ക്തി യേറ്ററുകളിൽ മലയാള സിനിമ എത്തുന്നു. ജയസൂര്യ-പ്രജേഷ് സെൻ കൂട്ടുകെട്ടിലെത്തുന്ന വെള്ളം ആണ്  ലോക്ഡൗണിന് ശേഷം തീയറ്ററിലെത്തുന്ന ആദ്യ മലയാള  സിനിമ. നീണ്ട 318 ദിവസങ്ങൾക്ക് ശേഷമാണ് ഒരു മലയാള സിനിമ റിലീസിനെത്തുന്നത്.  സിനിമക്ക് ആശംസകളുമായി നിരവധി സിനിമാ പ്രവർത്തകരാണ് രം​ഗത്തെത്തിയിരിക്കുന്നത്. മോഹൻലാൽ, മഞ്ജു വാര്യർ, സിദ്ദിഖ്, അജു വർഗീസ്, അഹാന കൃഷ്ണൻ, അതിഥി രവി തുടങ്ങിയവരാണ് ചിത്രത്തിന് വിജയാശംസകൾ നേർന്നത്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് തിയേറ്ററിൽ തന്നെ സിനിമ കാണണമെന്നും താരങ്ങൾ പ്രേക്ഷകരോട് അഭ്യർഥിച്ചു.സംയുക്ത മേനോൻ, സ്‌നേഹ പാലിയേരി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ഫ്രണ്ട്‌ലി പ്രൊഡക്ഷൻസിൻറെ ബാനറിൽ ജോസ്‌കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണൻ, നിതീഷ് നടേരി, ഫൗസിയ അബൂബക്കർ എന്നിരുടെ വരികൾക്ക് ബിജിബാൽ സംഗീതം നിർവഹിച്ചിരിക്കുന്നു. റോബി രാജ് വർഗീസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് ബിജിത് ബാലയാണ്. സെൻട്രൽ പിക്ചേഴ്‌സാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആൻറണി, ഇടവേള ബാബു, ജിൻസ് ഭാസ്‌കർ പ്രിയങ്ക എന്നിവരാണ് മറ്റു താരങ്ങൾ. ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും പ്രജേഷും ഒന്നിക്കുന്ന ചിത്രമാണ് വെള്ളം.

Readers Comment

Add a Comment