Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:06 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമ്പത്തിയൊന്നാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേള(ഐ എഫ് എഫ് ഐ)യ്ക്ക് നാളെ തിരിതെളിയും. ജനുവരി 16 മുതൽ 24 വരെ ഹൈബ്രിഡ് രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്. നവംബർ മാസത്തിൽ നടത്തിയിരുന്ന മേള ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിലാണ് നീണ്ടു പോയത്. 2500 ഡെലിഗേറ്റുകൾക്ക് മാത്രമേ മേളയിൽ പ്രവേശനമുള്ളൂ. അല്ലാത്തവർക്ക് ഓൺലൈനായി സിനിമ കാണാം. ആകെ 224 സിനിമകളാണ് പ്രദർശിപ്പിക്കുക. അർജന്റീനയിൽ നിന്നുള്ള സംവിധായകൻ പാബ്ലോ സെസാറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷൻ. പ്രിയദർശൻ, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കർ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹൊസൈൻ (ബംഗ്ലാദേശ്) എന്നിവരാണ് ജൂറി അംഗങ്ങൾ.

ഉദ്ഘാടന ചിത്രം ഡാനിഷ് സംവിധായകൻ തോമസ് വിന്റർബെർഗിന്റെ ‘അനതർ റൗണ്ടും’ സമാപന ചിത്രം കിയോഷി കുറസോവയുടെ ‘വൈഫ് ഓഫ് എ സ്പൈ’ യുമാണ്. 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. കൃപാൽ കലിതയുടെ ബ്രിഡ്ജ്, സിദ്ധാർഥ്‌ ത്രിപാഠിയുടെ എ ഡോഗ് ആൻഡ് ഹിസ് മാൻ, ഗണേശ് വിനായകൻ സംവിധാനം ചെയ്ത തേൻ എന്നിവയാണ് മത്സര വിഭാഗത്തിലെ ഇന്ത്യൻ ചിത്രങ്ങൾ. മത്സരവിഭാഗത്തിൽ ഇത്തവണ മലയാളചിത്രങ്ങളില്ല. 23 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് പനോരമ വിഭാഗത്തിലുള്ളത്. മലയാളത്തിൽനിന്ന് അഞ്ച് ഫീച്ചർ ചിത്രങ്ങളും ഒരു നോൺ ഫീച്ചർ ചിത്രവും ഈ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. 

Readers Comment

Add a Comment