Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:04 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എ.ഐ.വൈ.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. അരുൺ വാളയാർ കേസ് പ്രമേയമാക്കി സിനിമ ഒരുക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും രാഷ്ട്രീയവും ചർച്ച ചെയ്യുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് അരുൺ വ്യക്തമാക്കി. സാക്ഷര സമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തിൽപ്പോലും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നത് ഗൗരവത്തോടെ കാണണമെന്നും അരുൺ കൂട്ടിച്ചേർത്തു.

മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തും. കേസിൽ പുനർവിചാരണ നടക്കുന്ന സമയമായതിനാൽ സിനിമയുടെ മറ്റ് വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാകും ചിത്രീകരണം ആരംഭിക്കുക. പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ അരുൺ രചനയും സംവിധാനവും നിർവഹിച്ച ‘അവകാശികൾ’ എന്ന ചിത്രം ഫെബ്രുവരി അവസാനം തീയേറ്ററുകളിൽ എത്തും.

Readers Comment

Add a Comment