Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:10 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡ് നടി കങ്കണ റണാവത്തും സഹോദരിയും രാജ്യദ്രോഹക്കേസിൽ മുംബൈ പൊലീസിന് മുന്നിൽ ഹാജരായി. ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് ഇരുവരും ഹാജരായത്. വൈ പ്ലസ് സുരക്ഷയോടെ അഭിഭാഷകനൊപ്പമാണ് കങ്കണ സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇവർക്ക് മൂന്ന് തവണ നോട്ടീസ് നൽകിയിരുന്നു. നേരത്തെ ബോംബെ ഹൈക്കോടതി ഇവർക്ക് അറസ്റ്റിൽ നിന്ന് ഇടക്കാല സുരക്ഷ നൽകിയിരുന്നു.

കങ്കണയുടെയും സഹോദരിയുടെയും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ മതസ്പർധയുണ്ടാക്കുന്നുവെന്നും സൗഹാർദ്ദാന്തരീക്ഷം തകർക്കുന്നതാണെന്നും കാണിച്ചാണ് ബാന്ദ്ര പൊലീസിൽ പരാതി ലഭിച്ചത്. തുടർന്ന്
മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. എഫ്‌ഐആർ റദ്ദാക്കാനും അറസ്റ്റ് ഒഴിവാക്കാനും കങ്കണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കങ്കണക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ കോടതിയും പരാമർശമുന്നയിച്ചിരുന്നു.

 

Readers Comment

Add a Comment