Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:03 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിൻറെ മരണവുമായി ബന്ധപ്പെട്ട് എൻ.സി.ബി (നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ) തേടുന്ന സഹ സംവിധായകൻ ഋഷികേശ് പവാർ ഒളിവിൽ. സുശാന്തിന് മയക്കുമരുന്ന് എത്തിച്ച്‌ നൽകിയിരുന്നത് ഇയാളെന്നാണ് നിഗമനം. ഇയാളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് എൻ.സി.ബി. സെപ്റ്റംബറിൽ കേസുമായി ബന്ധപ്പെട്ട് ഇയാളെ എൻ.സി.ബി ചോദ്യം ചെയ്തിരുന്നു. ദീപേഷ് സാവന്ത് എന്ന മയക്കുമരുന്ന് വിതരണക്കാരനെ ചോദ്യം ചെയ്ത ശേഷമാണ് ഋഷികേശും സുശാന്തും തമ്മിലുള്ള ബന്ധം എൻസിബിക്ക് മനസ്സിലായത്. അടുത്തിടെ അറസ്റ്റ് ഭയന്ന് ബോംബെ ഹൈക്കോടതിയിൽ ഋഷികേശ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ സെഷൻസ് കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.

ഇത് പ്രകാരം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും ഇത് തള്ളുകയായിരുന്നു. തുടർന്ന് ഋഷികേശിനെ തേടി എൻ.സി.ബി ചെമ്പൂരിലെ വീട്ടിലെത്തിയിരുന്നെങ്കിലും കണ്ടുകിട്ടിയില്ല. വീട്ടിൽ നിന്ന് ഋഷികേശിൻറെ ലാപ്പ്‌ടോപ്പ് എൻ.സി.ബി പിടിച്ചെടുത്തെന്നും അതിൽ നിന്ന് ചില സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കടേ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. സുശാന്ത് ഒടുവിൽ അഭിനയിച്ച ഏതാനും സിനിമകളിലെ സഹ സംവിധായകനായിരുന്നു ഋഷികേശ്. 

Readers Comment

Add a Comment