Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:15 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന 'വർത്തമാനം' ചിത്രത്തിന് പ്രദർശനാനുമതി. മുംബൈ സെൻസർ റിവിഷൻ കമ്മിറ്റി ചെറിയ മാറ്റങ്ങളോടെ ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നൽകി.തിരക്കഥാകൃത്തും വർത്തമാനത്തിൻറെ നിർമാതാവുമായ ആര്യാടൻ ഷൗക്കത്താണ് പ്രദർശാനാനുമതി ലഭിച്ച വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. "രചയിതാവിൻറെ കുലവും ഗോത്രവും നോക്കി സിനിമയുടെ വിധി നിർണയിച്ചവർ അറിയുക, മലയാള ചലച്ചിത്ര ആവിഷ്‌കാര ശൈലിയെ ബഹുമാനിക്കുന്ന ചിലരെങ്കിലും രാജ്യത്തുണ്ടെന്ന്. ബാക്കി വർത്തമാനം 'വർത്തമാനം' തന്നെ നിങ്ങളോട് പറയും. മതേതര മനസുകളുടെ പോരാട്ടത്തിൻറെ വിജയം കൂടിയാണിത്. പിന്തുണച്ച എല്ലാവർക്കും നന്ദി," എന്ന് ആര്യാടൻ ഷൗക്കത്ത് ഫേസ്‌ബുക്കിൽ പറഞ്ഞു.

Readers Comment

Add a Comment