Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:14 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ തിയേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച് നാളെ തീരുമാനമുണ്ടാകും. തിയേറ്ററുകൾ ഇന്ന് തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും ഒടിടി റിലീസുമായി ബന്ധപ്പെട്ട് തിയേറ്റർ ഉടമകൾ പ്രതിഷേധത്തിലാണ്. പ്രശ്‌നം ചർച്ച ചെയ്യാൻ കേരള ഫിലിം ചേംബർ ബുധനാഴ്‌ച കൊച്ചിയിൽ യോഗം ചേരും. നിർമാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റർ ഉടമകളുടെയും സംഘടനകൾ ചർച്ചയിൽ പങ്കെടുക്കും. തിയേറ്ററുകൾ തുറക്കുമ്പോൾ 80ഓളം മലയാള ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങിയിരിക്കുന്നത്. മോഹൻലാലിൻറെ മരയ്ക്കാർ അറബിക്കടലിൻറെ സിംഹം, മമ്മൂട്ടിയുടെ വൺ, ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ്, നിവിൻ പോളിയുടെ തുറമുഖം തുടങ്ങിയവ അടുത്ത മൂന്നു മാസങ്ങൾക്കകം റിലീസ് ഉണ്ടാകും.

Readers Comment

Add a Comment