Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:19 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ രജനികാന്ത് ആശുപത്രിയിൽ നിന്ന് ചൈന്നൈയിൽ മടങ്ങിയെത്തി. ആരോഗ്യനില മെച്ചപ്പെട്ടതോടെ, കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർതാരം ഹൈദരാബാദ് അപ്പോളോ ആശുപത്രി വിട്ടത്. താരം ഹൈദരാബാദിൽ നിന്നും ചെന്നൈയിൽ തിരിച്ചെത്തിയെങ്കിലും ഒരാഴ്‌ചത്തേക്ക് പൂർണവിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.

അതേ സമയം ഈ മാസം 31നുള്ള രാഷ്‌ട്രീയ പാർട്ടിയുടെ ഔദ്യോഗികപ്രഖ്യാപനത്തെ സംബന്ധിച്ച് പുതിയ സ്ഥിരീകരണമൊന്നും താരത്തിൻറെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എന്നാൽ പ്രഖ്യാപനത്തിൽ മാറ്റമില്ലെന്ന് പ്രതീക്ഷിക്കുന്നതായി തലൈവയുടെ അടുത്ത വിശ്വസ്‌തൻ തമിഴരുവി മണിയൻ ഒരു വാർത്താ മാധ്യമത്തിനോട് വ്യക്തമാക്കിയിട്ടുണ്ട്. രജനികാന്ത് പൊതുപരിപാടികൾ ഒഴിവാക്കണമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നുണ്ട്.

Readers Comment

Add a Comment