Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:15 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടനും മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. തന്റെ നിയോജകമണ്ഡലം ഏതാണെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് കമൽ പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച് തെക്കൻ തമിഴ്നാട്ടിൽ നടത്തുന്ന പര്യടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രജനികാന്തുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം പരിഗണയിലുണ്ടെന്നും കമൽ പറഞ്ഞു. ഡിസംബർ 31-ന് രജനികാന്തിന്റെ പാർട്ടി പ്രഖ്യാപനത്തിന് ശേഷം അതെക്കുറിച്ച് ചിന്തിക്കുമെന്നും കമൽ പറഞ്ഞു. ‘രജനി എന്റെ എതിരാളിയല്ല. തങ്ങളെ തമ്മിലടിപ്പക്കാൻ പലരും ശ്രമിക്കുന്നുണ്ട്. ഞങ്ങൾ ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നവരാണ്.’ കമൽ പറഞ്ഞു.അഴിമതിയെ ഉന്മൂലനം ചെയ്യുക എന്നതാണ് മക്കൾ നീതി മയ്യത്തിന്റെ പ്രധാന ലക്ഷ്യം.

Readers Comment

Add a Comment