Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:41 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2008 ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രം അണിയറയിൽ. ‘മേജർ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആദ്‌വി ശേഷാണ് സന്ദീപ് ഉണ്ണികൃഷ്ണനായി എത്തുന്നത്. തെലുഗ് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റർടെയ്ൻമെന്റുസും സോണി പിക്‌ചേഴ്‌സ് ഇന്റർനാഷനൽ പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശശികിരൺ ടിക്കയാണ്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്.

ചിത്രത്തിൽ ശോഭിത ധൂളിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ. മേജറിന്റെ ചരമവാർഷികത്തിൽ ‘മേജർ ബിഗിനിംഗ്സ്’ എന്ന പേരിൽ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. വീഡിയോയിൽ മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിച്ച തന്റെ യാത്രയെക്കുറിച്ചാണ് നടൻ ആദ്‌വി ശേഷ് പറയുന്നത്. സിനിമയിൽ ഒപ്പിട്ടത് മുതൽ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയത് വരെയുള്ള കാര്യങ്ങളാണ് ആദ്‌വി ശേഷ് പറയുന്നത്.

‘മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ നവംബർ 27 ന് രക്തസാക്ഷിത്വം വരിച്ചു, അതിനാൽ അദ്ദേഹത്തിന്റെ ജീവിതം ആഘോഷിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ഞങ്ങൾ ഇന്ന് ഈ വീഡിയോ പുറത്തിറക്കുന്നത്. ഈ സിനിമ സംസാരിക്കുന്നത് അദ്ദേഹം ജീവിച്ച രീതിയെക്കുറിച്ചാണ്, അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചല്ല’ എന്നും ആദിവി പറഞ്ഞു.നവംബർ 27നായിരുന്നു മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ രക്ഷാപ്രവർത്തനത്തിനിടെ മുംബൈയിൽ കൊല്ലപ്പെട്ടത്.

Readers Comment

Add a Comment