Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:19 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

93-ാമത് ഓസ്‌കർ പുരസ്‌കാരത്തിലേക്ക് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കട്ട് തെരഞ്ഞെടുത്തു. ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.വിദേശചിത്ര വിഭാഗത്തിലാണ് സിനിമ മൽസരിക്കുക. ഓസ്കർ എൻട്രി കിട്ടുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് ജല്ലിക്കെട്ട്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ 14 അംഗ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഗോവൻ ചലച്ചിത്ര മേളയിൽ‌ രജതമയൂരം നേടിയതും ജെല്ലിക്കെട്ടാണ്. ഐഎഫ്എഫ്കെ 2019–ലും സിനിമ നേട്ടങ്ങൾ കരസ്ഥമാക്കി. ഒരു ഗ്രാമത്തിൽ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി നിരൂപക പ്രശംസ നേടിയ ചലച്ചിത്രമാണിത്.ആന്റണി വർഗീസ് നായകനാകുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ,സാബുമോൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തരംഗം ഫെയിം ശാന്തിയാണ് നായിക. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരുന്നു.

Readers Comment

Add a Comment