Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:41 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2012 ഡിസംബർ 16 രാത്രി 9.00 മണിക്കായിരുന്നു ഡൽഹി വസന്ത് വിഹാറിൽ താമസ സ്ഥലത്തേക്കു മടങ്ങാൻ ബസിൽ കയറിയ യുവതിയെ പൈശാചികമായി ബലാത്സംഗം ചെയ്തത്. രാജ്യത്തെ നടുക്കിയ ഈ സംഭവത്തിന് അന്ത്യം കുറിച്ച് 2020 മാർച്ച് 20നായിരുന്നു നിർഭയ കേസിലെ പ്രതികളെ തൂക്കി കൊന്നത്. നിർഭയ കേസും അതിന്റെ നാൾവഴികളും ആസ്പദമാക്കി ഒരുക്കിയ സീരീസായിരുന്നു ഡൽഹി ക്രൈം. നെറ്റ്ഫ്‌ലിക്‌സ് വഴി 2019 മാർച്ച് 22 മുതൽ മുതൽ ഏഴ് എപ്പിസോഡുകളായാണ് ഇത് പുറത്തിറങ്ങിയത്.

ഇന്തോ-കനേഡിയൻ സംവിധായികയായ റിച്ചി മെഹ്ത്ത സംവിധാനം ചെയ്ത ഈ സീരീസിന് മികച്ച ഡ്രാമ സീരീസിനുള്ള എമ്മി പുരസ്‌കാരം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. ഡൽഹി കേസ് അന്വേഷിക്കാൻ എത്തുന്ന ഒരു വനിത പോലീസ് ഉദ്യോഗസ്ഥയിലൂടെയാണ് കഥ ചിത്രീകരിച്ചിരിക്കുകയാണ്. ഷെഫാലി ഷാ, ആദിൽ ഹുസൈൻ, രസിക ധുഗാൻ, രാജേഷ് തൈലാങ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായെത്തിയത്. ഗോൾഡൻ കാരവനും ഇവാൻഹോ പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം.

പ്രതികൾക്ക് വേണ്ടിയുള്ള തിരിച്ചിലിനൊപ്പം, കുറ്റവാളികളുടെ ക്രൂരതയുടെ ആഴവും അത് അന്വേഷണ ഉദ്യോഗസ്ഥരിലുണ്ടാക്കുന്ന മാനസിക സംഘർഷങ്ങളും സീരീസ് അവതരിപ്പിക്കുന്നുണ്ട്. വിദേശ മാധ്യമങ്ങളും നിരൂപകരും ഇന്ത്യയിൽ നിർമിക്കപ്പെട്ട ഏറ്റവും മികച്ച വെബ് സീരീസ് എന്നാണ് ഡൽഹി ക്രൈമിനെ വിശേഷിപ്പിച്ചത്.

Readers Comment

Add a Comment