Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:07 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ഹാസ്യതാരം ഭാരതി സിങ്ങിനെയും  ഭർത്താവ് ഹർഷ്‌ലിം ബാച്ചിയയ്ക്കും ജാമ്യം. മുംബൈയിലെ എൻ.ഡി.പി.എസ്. കോടതിയാണ് തിങ്കളാഴ്ച ഇരുവർക്കും ജാമ്യം അനുവദിച്ചത്. ശനിയാഴ്ച ഇവരുടെ വീട്ടിൽ നിന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ 86.5 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു.കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ ദമ്പതിമാരെ 14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തുടർന്നാണ് ജാമ്യാപേക്ഷയുമായി ഇരുവരും കോടതിയെ സമീപിച്ചത്.

എൻ.സി.ബിയുടെ ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഇരുവരും സമ്മതിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി മുംബൈയിലെ മറ്റൊരു കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ഒരു ലഹരിവിൽപ്പനക്കാരനെ എൻ.സി.ബി. പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭർതി സിങ്ങിന്റെ അന്ധേരിയിലുള്ള വീട്ടിൽ പരിശോധന നടത്തിയത്.

Readers Comment

Add a Comment