Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:12 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡ് സൂപ്പർ സ്റ്റാർ സെയ്ഫ് അലിഖാനൊപ്പം തെലുങ്ക് ജനപ്രിയ താരം പ്രഭാസ് ഒന്നിക്കുന്ന ‘ആദിപുരുഷി’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. തിയറ്ററുകളിൽ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന ചിത്രം 2022 ആഗസ്റ്റ് 11നാണ് എത്തുകയെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്. ഓം റൗട്ടാണ് ചിത്രത്തിന്റെ സംവിധായകൻ. പ്രഭാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു.

തിന്മക്കെതിരെ നന്മയുടെ വിജയ ആഘോഷമാണ് ചിത്രത്തിന്റെ ആധാരം. പ്രഭാസ് നായക കഥാപാത്രം ആദിപുരുഷനെ അവതരിപ്പിക്കുമ്പോൾ വില്ലനായി എത്തുന്നത് സെയ്ഫ് അലി ഖാനായിരിക്കും. ത്രീഡി ആക്ഷൻ ഡ്രാമയായാണ് ചിത്രം ഒരുക്കുന്നത്. പ്രഭാസിനൊപ്പമുള്ള ഓം റൗട്ടിന്റെ ആദ്യ ചിത്രവും സെയ്ഫ് അലി ഖാനൊപ്പമുള്ള രണ്ടാം ചിത്രവുമാണിത്.

Readers Comment

Add a Comment