Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സാമുദായിക സംഘർഷം വളർത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിന് ബോളിവുഡ് നടി കങ്കണാ റണൗട്ടിനെയും സഹോദരി രംഗോലി ചന്ദേലിനെയും മുംബൈ പൊലീസ് വിളിപ്പിച്ചു. ഈ മാസം 23, 24 തിയതികളിൽ ബാന്ദ്ര പൊലീസിന് മുൻപിൽ ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ബാന്ദ്ര മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്ന് മുംബൈയിലെ ബാന്ദ്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സാമുദായിക സംഘർഷം വളർത്തും വിധത്തിൽ പ്രചാരണം നടത്തിയെന്നും ആരോപണങ്ങൾ ഉന്നയിച്ചുവെന്നും ചൂണ്ടിക്കാട്ടി ബോളിവുഡ് കാസ്റ്റിങ് ഡയറക്ടർ മുനവർ അലി സയ്യിദ് സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി നടപടി.
30.82°C








