Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:02 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിയുടെ പേരിൽ വനിതാ ചലച്ചിത്ര കൂട്ടായ്മയായ ഡബ്ള്യു. സി .സി ഫിലിം സൊസൈറ്റി രൂപീകരിച്ചു. മലയാളത്തിലെ ആദ്യ ചലച്ചിത്രം വിഗതകുമാരനിൽ അഭിനയിച്ചതിന് ദളിത് ആയ പി കെ റോസിയെ ഭ്രഷ്ട് കൽപ്പിച്ച് നാട് കടത്തുകയായിരുന്നു.

പി കെ റോസിയുടെ പേരിൽ സിനിമാ സൊസൈറ്റി രൂപീകരിക്കുന്നതിലൂടെ സിനിമാ ചരിത്രത്തിൽ നിന്ന് ലിംഗ, ജാതി, മത, വർണ്ണ സ്വത്വങ്ങൾ കാരണം മാറ്റി നിർത്തപ്പെട്ടവരോടൊപ്പം നിൽക്കാനുള്ള എളിയ ശ്രമം ആണ് നടത്തുന്നതെന്ന് വിമൺ ഇൻ സിനിമാ കളക്ടീവ് പറഞ്ഞു. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിസൈനറായ സോയ റിയാസ് രൂപകല്പന ചെയ്ത പി.കെ റോസിയെ ദൃശ്യവത്കരിക്കുന്ന ലോഗോ പ്രകാശനം ചെയ്തു കൊണ്ടാണ് വിമെൻ ഇൻ സിനിമ കളക്ടീവ് പ്രഖ്യാപനം നടത്തിയത്.

സ്ത്രീകളായിട്ടുള്ള സംവിധായകരേയും ചലച്ചിത്രപ്രവർത്തകരെയും സ്ത്രീപക്ഷ ചലച്ചിത്ര സൗന്ദര്യശാസ്ത്രത്തെയും പ്രദർശിപ്പിക്കുകയും ചർച്ച ചെയ്യുകയും ആഘോഷിക്കുകയുമാണ് പൂർണ്ണമായും സ്ത്രീ/ട്രാൻസ്-സ്ത്രീകളാൽ നയിക്കപ്പെടുന്ന ഈ സൊസൈറ്റിയുടെ ലക്ഷ്യമെന്നും ഡബ്ല്യൂ.സി.സി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

Readers Comment

Add a Comment