Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാന സർക്കാരിൻറെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി. ഡാനിയേൽ പുരസ്കാരം സംവിധായകൻ ഹരിഹരന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. എം.ടി. അധ്യക്ഷനായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.
മാധവി, ഗീത, രംഭ, മനോജ് കെ. ജയൻ, മേഘനാഥൻ, ലക്ഷ്മി കൃഷ്ണമൂർത്തി, രവി ബോംബെ തുടങ്ങി ഒട്ടേറെ പ്രതിഭകളെ മലയാളത്തിന് പരിചയപ്പെടുത്തിയത് ഹരിഹരൻ ആയിരുന്നു. അദ്ദേഹം സിനിമാപ്രവർത്തനം തുടങ്ങിയിട്ട് 2017ൽ 50 വർഷമായി. മലയാള സിനിമാ ചരിത്രത്തിലെ മികച്ച സംവിധായകരുടെ പട്ടികയിൽ വരുന്ന ഹരിഹരനാണ് ഒരു വടക്കൻ വീരഗാഥ, നഖക്ഷതങ്ങൾ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയത്. ഈ സിനിമകൾക്ക് ദേശീയതലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.
30.82°C








