Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:19 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോക സിനിമാ ആരാധകരുടെ ഹൃദയം കവർന്ന കിങ് ഖാൻ പിറന്നാൾ നിറവിൽ. 55 വയസ് തികഞ്ഞ ഷാരുഖ് ഖാന് ആശംസകളറിയിക്കുകയാണ് ലോകമെങ്ങുമുള്ള സിനിമാ പ്രേമികളും സിനിമാ പ്രവർത്തകരും.  എല്ലാ കൊല്ലവും പിറന്നാൾ ദിനം ഷാറുഖ് ഖാൻ തന്റെ വസതിയായ മന്നത്തിൽ തടിച്ചുകൂടുന്ന ആരാധകരെ അഭിസംബോധന ചെയ്യാൻ എത്തുന്നതുമാണ്. ഇക്കൊല്ലം അദ്ദേഹം ദുബായിലാണ് പിറന്നാൾ ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ ആരാധകരോട്് തന്റെ വീടിന് മുന്നിൽ തടിച്ചുകൂടരുതെന്നും കൊറോണക്കാലമായതിനാൽ ആരാധകർ ജാഗ്രത പാലിക്കണമെന്ന അറിയിച്ചിരുന്നു . തങ്ങളുടെ ഇഷ്ടതാരത്തിന്റെ അഭ്യർ്ഥന പരിഗണിച്ച് ആരാധകരാരും ഇത്തവണ മന്നത്തിൽ എത്തിയതുമില്ല. അതുകൊണ്ടുതന്നെ ഏറെക്കുറേ വിജനമാണ് താരത്തിന്റെ വസതിയും പരിസരവും.

താരം നാട്ടിലില്ലെങ്കിലും ഓൺലൈൻ വഴി കിങ് ഖാന്റെ പിറന്നാൾ ആഘോഷിക്കാനാണ് ഫാൻ ക്ലബുകളുടെ തീരുമാനം. ലൈവ് സ്ട്രീമിങ്ങിലൂടെ ആരാധകർ വീട്ടിലിരുന്ന് ഷാരുഖ് ഖാന് വേണ്ടി കേക്ക് മുറിച്ചു്. ഖാനിന്റെ 55ാം പിറന്നാളയതുകൊണ്ടുതന്നെ 5555 കൊവിഡ് കിറ്റുകളും 5555 പാവങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകാനുമാണ് ഫാൻ ക്ലബിന്റെ തീരുമാനം.

Readers Comment

Add a Comment