Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:05 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൂർണമായും യു.കെയിൽ ചിത്രീകരിക്കുന്ന ബ്രിട്ടീഷ് ഇന്ത്യൻ ഫീച്ചർ ഫിലിമിൽ അഭിനയിക്കാൻ ഒരുങ്ങി മലയാളത്തിന്റെ പ്രിയ താരം നിമിഷ സജയൻ. നിമിഷ കൂടാതെ ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ആദിൽ ഹുസൈൻ, ബ്രിട്ടീഷ് താരം അന്റോണിയോ അക്കീൽ എന്നിവരും പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കും.

‘ഫുട്ട്‌ പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നതാലിയ ശ്യാം ആണ്. നീത ശ്യാം ആണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. സൗത്ത് ഇന്ത്യൻ സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകനായ അളകപ്പൻ എന്നാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. പൊലീസ് റഡാർ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയിൽ കാണാതാകുന്ന തന്റെ മകളെ അന്വേഷിച്ചിറങ്ങുന്ന യുകെയിലെ അനധികൃത കുടിയേറ്റക്കാരനായ പിതാവിലൂടെ ആണ് ചിത്രത്തിന്റെ കഥ പറയുന്നത്. യുകെയിൽ എത്തുന്ന വിവിധ ദേശീയരായ കുടിയേറ്റക്കാരുടെ ജീവിതമാണ് ചിത്രത്തിന്റെ കഥക്ക് ആധാരമായിരിക്കുന്നത്.മലയാളികളുടെ പ്രിയ താരം ലെനയും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കും. ദി പ്രൊഡക്ഷൻ ഹെഡ്ക്വാർട്ടേഴ്സിന്റെ ബാനറിൽ മോഹനൻ നാടാർ ആണ് ചിത്രം നിർമ്മിക്കുന്നത്.

Readers Comment

Add a Comment