Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:17 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഷാരൂഖ് ഖാന്റെ നിർമാണ കമ്പനിയായ റെഡ് ചില്ലീസ് നിർമ്മിക്കുന്ന ചിത്രത്തിലാണ് റോഷൻ അഭിനയിക്കുന്നത്. ആലിയ ഭട്ടും വിജയ് വർമയും പ്രധാന വേഷങ്ങളിലെത്തുന്ന ഡാർലിംഗ്സിലൂടെയാണ് റോഷൻ വീണ്ടും ബോളിവുഡിൽ അഭിനയിക്കുന്നത്.നേരത്തെ അനുരാഗ് കശ്യപ് ചിത്രം ചോക്ക്ഡിലൂടെ റോഷൻ ബോളിവുഡിൽ അരങ്ങേറിയിരുന്നു. 

2021 ജനുവരിയിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. സ്ത്രീ കേന്ദ്രീകൃത സിനിമയാണ് ഡാർലിംഗ്സ്. വിജയ് വർമയും ആലിയയും ഭാര്യയും ഭർത്താവുമായാണ് അഭിനയിക്കുന്നത്. ഷെഫാലി ഷായും പ്രധാന വേഷത്തിലെത്തുന്നു. ജസ്മീത് കെ റീൻ ചിത്രം സംവിധാനം ചെയ്യുന്നു. ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

മലയാളത്തിൽ ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോഷൻ പിന്നീട നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മഹേഷ് നാരായണൻ സംവിധാനം ചെയ്ത സി യു സൂൺ ആണ് റോഷന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ലോക്ക്ഡൗണിനിടെയായിരുന്നു അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചോക്ക്ഡും റിലീസ് ചെയ്തത്. സിബി മലയിൽ ചിത്രം കൊത്ത് ആണ് ഇനി പുറത്തിറങ്ങാനുള്ള മലയാള ചിത്രം.

Readers Comment

Add a Comment