Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:57 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കീർത്തി സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന മിസ് ഇന്ത്യ ഒടിടി റിലീസിന്. നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം ആരാധകരിലേക്ക് എത്തുന്നത്. ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തുവിട്ടു. നവംബർ നാലിനാണ് ചിത്രം റിലീസിന് എത്തുക. ബിസിനസുകാരിയാവാൻ ഒരു പെൺകുട്ടി നടത്തുന്ന പോരാട്ടത്തിൻറെ കഥയാണ് ചിത്രം പറയുന്നത്. മിസ് ഇന്ത്യ എന്ന പേരിലെ ചായക്കട ഉടമയായാണ് കീർത്തി എത്തുന്നത്.പുലിമുരുകനിലെ ഡാഡി ​ഗിരിജയായി തിളങ്ങിയ ജ​ഗപതി ബാബുവാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നരേന്ദ്ര നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാദിയ മൊയ്തു, രാജേന്ദ്ര പ്രസാദ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എസ് തമൻ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Readers Comment

Add a Comment