Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:08 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നായകൻ സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂരറൈ പൊട്രുവിന്റെ ഒ. ടി.ടി റിലീസ് മാറ്റി. ഈ മാസം 30 ന് ആമസോൺ പ്രൈം വഴി ചിത്രം റിലീസ് ചെയ്യും എന്നായിരുന്നു അണിയറപ്രവർത്തകരുടെ അറിയിപ്പ്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും എന്ന് സൂര്യ തന്നെ ട്വിറ്ററിൽ അറിയിച്ചു.

“നമ്മുടെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു ചിത്രമാണ് സൂരറൈ പൊട്രു. ശ്രദ്ധേയവും പ്രചോദനാത്മകവുമായ ഈ കഥയെക്കുറിച്ച് വളരെ ആകാംഷയാണ് ഉള്ളത്. നിർഭാഗ്യവശാൽ, സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പ് ഇപ്പോൾ പ്രതീക്ഷിച്ചതിലും അൽപ്പം കൂടുതലായിരിക്കും“, സൂര്യ പറയുന്നു.

ഇതുവരെ ഷൂട്ട് ചെയ്യാത്ത ലൊക്കേഷനുകളും മറ്റ്ഭാഷകളിൽ ഉള്ളവർക്കൊപ്പമുള്ള വർക്കുമാകും വെല്ലുവിളിയാവുക എന്നാണ് കരുതിയത്. പക്ഷേ ഇവയ്ക്ക് പുറമേ നിരവധി വെല്ലുവിളികൾ ചിത്രത്തിന് നേരിടേണ്ടിവന്നു എന്നാണ് സൂര്യ പറയുന്നത്.

ഏവിയേഷൻ ഇന്റസ്ട്രിയെ ആസ്പദമാക്കിയുള്ള കഥയായതിനാൽ വിവിധ ഏജൻസികളിൽ നിന്ന് എൻഒസി നേടിയെടുക്കേണ്ടത് ആവശ്യമായിരുന്നു. ഇപ്പോഴും ചില എൻഒസികൾ ലഭിക്കാനുണ്ടെന്നും അതിനാലാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത് എന്നുമാണ് സൂര്യ കുറിക്കുന്നത്.

എയർ ഡക്കാണിന്റെ സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ​ഗോപിനാഥിനെക്കുറിച്ചുള്ള സിംപ്ലി ഫ്ലൈ എന്ന കഥയെ ആസ്പദമാക്കിയാണ് സുരറൈ പോട്രു എടുത്തിരിക്കുന്നത്. മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പരേഷ് റാവൽ, മോഹൻബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Readers Comment

Add a Comment