Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:41 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിനിമ  ലോകത്തിന് വെല്ലുവിളിയായ തമിഴ് റോക്കേഴ്സിനെ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്തു. ആമസോണ്‍ ഇന്റര്‍നാഷണിലിന്റെ പരാതിയിലാണ് നടപടി. തമിഴ് റോക്കേഴ്സിനെ ഇന്റര്‍നെറ്റില്‍ നിന്ന് സ്ഥിരമാക്കി നീക്കിയിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച വൈകിട്ട് മുതലാണ് തമിഴ് റോക്കേഴ്‌സ് ഇന്റര്‍നെറ്റില്‍ നിന്നും അപ്രത്യക്ഷമായത്. ആമസോണിന്റെ പരാതിയില്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിം ആന്റ് നമ്പര്‍ ആണ് നടപടി എടുത്തിരിക്കുന്നത്. ഡിജിറ്റല്‍ മിലെനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരം നാലോളം പരാതികളാണ് ആമസോണ്‍ നല്‍കിയത് എന്നാണ് വിവരം.

ആമോസണ്‍ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത ഹലാല്‍ ലവ് സ്റ്റോറി, പുത്തന്‍ പുതുകാലൈ തുടങ്ങിയ ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ തമിഴ്റോക്കേഴ്സ് അപ്ലോഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മുന്‍പ് പലതവണ ബ്ലോക്ക് ചെയ്തിട്ടും പേരില്‍ മാറ്റം വരുത്തി സൈറ്റ് തിരിച്ചെത്തിയിരുന്നു.

Readers Comment

Add a Comment